ആറു മാസത്തിലധികം കുവൈത്തിനു പുറത്ത് കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ദാകുന്ന നിയമം പുനസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. 6 മാസത്തിൽ അധികം രാജ്യത്തിനു പുറത്ത് കഴിയുന്നവരുടെ താമസരേഖ സ്വമേധയാ റദ്ധാകുന്ന നിയമം കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്നു. രാജ്യത്തെ ആരോഗ്യ സ്ഥിതി സാധാരണ നിലയിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു നിയമം പുനസ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ ഗാർഹിക തൊഴിലാളികൾക്ക് ഈ നിയമം വീണ്ടും ബാധകമാക്കിയിരുന്നു. കുടുംബ വിസയിലുള്ളവർ( ആർട്ടിക്കിൾ 22) സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ( ആർട്ടിക്കിൾ 18) സ്വന്തം സ്പോൻസർഷിപ്പിലുള്ളവർ ( ആർട്ടിക്കിൾ 24) മുതലായ വിഭാഗങ്ങൾക്കാണു നിയമം ബാധമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ആലോചിക്കുന്നത്.