കുവൈത്ത് സിറ്റി: കുവൈത്തിൽ റെസ്റ്റോറന്റിൽ തീപിടുത്തം. ഷാർഖ് ഏരിയയിലെ വാണിജ്യ സമുച്ചയത്തിലെ റെസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
സമയോചിതമായ ഇടപെടലിലൂടെ തീ അണച്ചത് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു. തീപിടുത്തത്തെ തുടർന്ന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.








