കുവൈത്തിൽ ഈ വർഷത്തെ റമദാൻ വ്രതത്തിന്റെ ശരാശരി സമയ ദൈർഗ്ഘ്യം 15 മണിക്കൂർ. ഈ വർഷത്തെ റമദാനിലെ വ്രത സമയ ദൈർഗ്ഘ്യം ഏറ്റവും കുറവ് ന്യൂസിലൻഡ് നിവാസികൾക്ക് ആണ് അനുഭവപ്പെടുക . ഇവിടെ ഇത്തവണത്തെ നോമ്പിന്റെ ശരാശരി സമയ ദൈർഗ്ഘ്യം ഏകദേശം 11 മണിക്കൂറും 20 മിനിറ്റും മാത്രമായിരിക്കും. അതേസമയം ഏറ്റവും ദൈർഘ്യമേറിയ വ്രതം ഫിൻലാൻഡ്, നോർവേ, ഗ്രീൻലാൻഡ്, റഷ്യ എന്നീ രാജ്യങ്ങളിലെ വിശ്വാസികൾക്കാണ്. ശരാശരി 20 മണിക്കൂർ നേരമാണു ഇവർ ഉപവസിക്കേണ്ടത്.
അറബ് ലോകത്ത്, മൊറോക്കോ, ഇറാഖ് എന്നീ രാജ്യങ്ങളാണു ഇത്തവണ ഏറ്റവും ദൈർഘ്യമേറിയ വ്രതാനുഷ്ഠാനം. ഏകദേശം പതിനഞ്ചര മണിക്കൂറാണ് ഇവിടെള്ളവർക്ക് വ്രതത്തിന്റെ സമയ ദൈർഗ്ഘ്യം അനുഭവപ്പെടുക. സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ജോർദാൻ, എമിറേറ്റ്സ്, ലെബനൻ, പലസ്തീൻ എന്നീ രാജ്യങ്ങളിൽ ഇത് ശരാശരി 15 മണിക്കൂർ ആയിരിക്കും.
വ്രത സമയ ദൈർഗ്ഘ്യം 13 മണിക്കൂർ മാത്രമുള്ള കൊമോറോസ് ആണു അറബ് ലോകത്ത് വ്രത സമയ ദൈർഗ്ഘ്യം ഏറ്റവും കുറഞ്ഞ രാജ്യം.ആഗോള തലത്തിൽ മറ്റു പ്രധാന രാജ്യങ്ങളിൽ ഇത്തവണത്തെ റമദാനിലെ വ്രതത്തിന്റെ സമയ ദൈർഗ്ഘ്യം ഇങ്ങനെയാണു.
ജപ്പാൻ,കാനഡ,(16 മണിക്കൂർ) അമേരിക്ക, ചൈന ( പതിനാറര മണിക്കൂർ )
തുർക്കി (14 മണിക്കൂറും 30 മിനിറ്റും) ഇന്ത്യ ( 15 മണിക്കൂർ) പാകിസ്ഥാൻ (16 മണിക്കൂർ) ഇറാൻ ( 16 മണിക്കൂർ) അഫ്ഗാനിസ്ഥാൻ ( 17 മണിക്കൂർ). സിംഗപ്പൂർ പതിമൂന്നര മണിക്കൂർ).