കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ ഷർഖ് ഔട് സോർസ്സിംഗ് സെന്ററിൽ കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്പോർട്ട്, വിസ എന്നീ സേവനങ്ങൾക്കുള്ള സമയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താഴെ പറയുന്നത് പ്രകാരം പുതുക്കി നിശ്ചയിച്ചു.
1.ശനി മുതൽ വ്യാഴം വരെ രാവിലെ 7 :30 മുതൽ രാത്രി 9.30 വരെ. അവസാന ടോക്കൺ രാത്രി 9 മണി വരെ വിതരണം ചെയ്യും.വെള്ളിയാഴ്ച ദിവസം ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെ. അവസാന ടോക്കൺ വിതരണം 9.00 മണി വരെ ഉണ്ടായിരിക്കും.
2. ഡോക്യുമെന്റ് അറ്റസ്റ്റേഷൻ: കോൺസുലാർ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി രാവിലെ 10 മണി വരെ സമർപ്പിച്ച അപേക്ഷകൾ അന്നു വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 മണി വരെ വിതരണം ചെയ്യും. എന്നാൽ രാവിലെ 10 മണിക്ക് ശേഷം സമർപ്പിച്ച അപേക്ഷകൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 വരെ യായിരിക്കും തിരികെ നൽകുക.അടിയന്തിരമായി ലഭിക്കേണ്ട രേഖകൾ അവയുടെ അടിയന്തര സ്വഭാവത്തെ അടിസ്ഥാനമാക്കി അതാത് ദിവസം തന്നെ വിതരണം ചെയ്യും.
3. ഫഹാഹീൽ ജലീബ്-അൽ ശുയൂഖ് എന്നിവിടങ്ങളിലെ എംബസിയുടെ B.L.S ഔട്ട്സോഴ്സിംഗ് സെന്ററുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ല. കൂടുതൽ അന്വേഷണങ്ങൾ/സഹായങൾക്കും 96522211228 എന്ന BLS ഹെൽപ്പ് ലൈൻ നമ്പറിലോ അല്ലെങ്കിൽ +96565506360 എന്ന വാട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടുക.
4. എമർജൻസി കോൺസുലാർ സേവനങ്ങൾ എംബസിയിൽ നിന്ന് തുടർന്നും ലഭ്യമാകുന്നതാണു.
ഷർഖ് ബി. എൽ. എസ്. ഔട് സോസിംഗ് കേന്ദ്രം കുവൈത്ത് സിറ്റിയിലെ ഷർഖ്,അലി അൽ സാലിം സ്ട്രീറ്റിൽ ജവഹറ ടവർ, മൂന്നാം നിലയിലാണു പ്രവർത്തിക്കുന്നത്.