കുവൈത്തിൽ ജൂത ചിഹ്നം പതിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനം വാണിജ്യ മന്ത്രാലയം അടച്ചു പൂട്ടി.സാൽമിയ പ്രദേശത്തെ ഒരു സ്ഥാപനത്തിൽ നിന്നാണു ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. രാജ്യത്തെ നിയമങ്ങൾക്കും പൊതു ബോധത്തിനും വിരുദ്ധമായ പ്രവർത്തനമാണു സ്ഥാപനത്തിൽ നിന്ന് ഉണ്ടായത് എന്ന് മന്ത്രാലയം അറിയിച്ചു.പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.