കുവൈറ്റ്: സർക്കാരിന്റെ 2022-2026 നയപരിപാടിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ബരാക് അൽ-ഷേതൻ അറിയിച്ചു.
കൂടുതൽ ചർച്ചകൾക്കും തുടർന്ന് പാസാക്കുന്നതിനുമായി സർക്കാർ പരിപാടി ദേശീയ അസംബ്ലിക്ക് റഫർ ചെയ്യാൻ ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായ അബ്ദുൾ വഹാബ് അൽ റുഷൈദിനോട് മന്ത്രിസഭ ആവശ്യപ്പെട്ടതായും മന്ത്രിയെ ഉദ്ധരിച്ച് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു.