Search
Close this search box.

കുവൈറ്റിൽ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാനൊരുങ്ങുന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

kuwait

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​വി​ധ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​താനൊരുങ്ങുന്നു. വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം പ്ര​ത്യേ​ക യോ​ഗം ചേ​രു​മെ​ന്ന് കു​വൈ​ത്ത് മാധ്യമങ്ങൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പി.​എ.​എം), ഇ​ഖാ​മ കാ​ര്യ വ​കു​പ്പ്, സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ (സി.​എ​സ്.​സി) എ​ന്നീ വകുപ്പുകൾ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും.

ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ന്തെ​ല്ലാം മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​കും എ​ന്ന​തി​നൊ​പ്പം പ്ര​ത്യേ​ക രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നും യോ​ഗത്തിൽ ശ്രമമുണ്ടാകും. ​വി​ദ​ഗ്ധതരല്ലാത്ത തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ലി​സ്റ്റ് ഇ​തി​ൽ പ്ര​ധാ​ന​മാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ക്ഷേ​പം ന​ട​ത്താ​ത്ത വി​ദേ​ശി​ക​ളു​ടെ പ​ര​മാ​വ​ധി താ​മ​സ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെയ്യുമെന്നും സൂ​ച​ന​യു​ണ്ട്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ രൂ​പ​വ​ത്ക​രി​ച്ച ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ കു​റ​ക്കു​ന്ന​തും ചർച്ചയിൽ പ​രി​ഗ​ണി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!