Search
Close this search box.

കുവൈത്തിൽ സിവിൽ ഐ. ഡി. കാർഡുകൾ ഡെലിവറി ചെയ്യാനാകാതെ കെട്ടികിടക്കുന്നു

civil i d

കുവൈത്ത് സിറ്റി : കുവൈത്തിൽ സിവിൽ ഐ. ഡി. കാർഡ് വിതരണം ചെയ്യുന്ന മെഷിനുകളിൽ എൺപതിനായിരത്തോളം കാർഡുകൾ ഡെലിവറി ചെയ്യാനാകാതെ കെട്ടികിടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. സിവിൽ ഐ. ഡി. കാർഡുകൾ ഹോം ഡെലിവറി ചെയ്യുന്ന കരാർ കമ്പനിയുടെ കാലാവധി രണ്ട് മാസം മുമ്പ് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാർഡ് വിതരണം തടസ്സപ്പെട്ടത്. ഇത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെ കരാർ അടിസ്‌ഥാനത്തിൽ ഹോം ഡെലിവറി സേവനത്തിനുള്ള ടെണ്ടർ ക്ഷണിച്ചിരുന്നു. ഈ മാസം 23 ആണ് ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. എന്നാൽ ഡെലിവറി സേവനങ്ങൾക്കുള്ള നിരക്ക് നിർണ്ണയിക്കാനുള്ള അവകാശം കരാർ കമ്പനിക്ക് നൽകാനാണ് അധികൃതർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഡെലിവറി ചാർജ് നിരക്കിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!