Search
Close this search box.

കു​വൈ​ത്ത് വി​സ ആപ്പ് പ​രീ​ക്ഷ​ണാ​ടി​സ്‌​ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി

IMG-20230218-WA0004

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​സ ന​ട​പ​ടി ഇ​നി കൂ​ടു​ത​ൽ ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​കുകയാണ്. ഇ​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ‘കു​വൈ​ത്ത് വി​സ ആ​പ്’ പ​രീ​ക്ഷ​ണാ​ടി​സ്‌​ഥാ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി. പ​രീ​ക്ഷ​ണ കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യാ​കും ആ​പ്പ് ഔ​ദ്യോ​ഗി​കമായി പു​റ​ത്തി​റ​ക്കുന്നത്.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​സ​യു​ടെ സാ​ധു​ത ഉ​റ​പ്പു​വ​രു​ത്ത​ൽ, വ്യാ​ജ വി​സ ത​ട​യ​ൽ, ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​ടെ പ്ര​വേ​ശ​നം ത​ട​യ​ൽ എ​ന്നി​വ ആപ്പ് വ​ഴി സാ​ധ്യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ത് രാ​ജ്യ​ത്തെ തൊ​ഴി​ല്‍ വി​പ​ണി കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കും. കു​വൈ​ത്തി​ലേ​ക്ക് പു​തു​താ​യി വ​രു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് എ​ൻ​ട്രി വി​സ​യു​ടെ സാ​ധു​ത ഉ​റ​പ്പു​വ​രു​ത്താ​നും സാ​ധി​ക്കും.

ആപ്പ് പു​റ​ത്തി​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡെ​മോ​ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് ലേ​ബ​ർ മാ​ർ​ക്ക​റ്റ് ഡെ​വ​ല​പ്മെ​ന്റ് എ​ന്ന സ​മി​തി​യാ​ണ്.

ആപ്പ് ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, വി​വി​ധ എ​യ​ർ​ലൈ​നു​ക​ൾ, വി​ദേ​ശ​ത്തു​ള്ള കു​വൈ​ത്ത് എം​ബ​സി​ക​ൾ എ​ന്നി​വ​രു​മാ​യി പ്ര​വ​ർ​ത്ത​ന​വും ഏ​കോ​പ​ന​വും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തി​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ വ്യാ​ജ വി​സ ഇ​ല്ലാ​താ​ക്കാ​നും ക്രി​മി​ന​ൽ രേ​ഖ​ക​ളോ പ​ക​ർ​ച്ച​വ്യാ​ധി​ക​ളോ ഉ​ള്ള​വ​രു​ടെ പ്ര​വേ​ശ​നം ത​ട​യാ​നും ക​ഴി​യും. ഇ​ത് പ്ര​വാ​സി​ക​ൾ​ക്കും സ​ർ​ക്കാ​റി​നും സ​ഹാ​യ​ക​മാ​കും. വി​സ​സാ​ധു​ത സ്വ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലെ ത​ട്ടി​പ്പി​നും കു​റ​വു​ണ്ടാ​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!