Search
Close this search box.

ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കൽ ഫീസ് 250 ദിനാർ

money kuwait dinar

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനുള്ള ഫീസ് 250 ദിനാർ ആയി ഭേദഗതി വരുത്തി. മാനവ ശേഷി സമിതി വക്താവ് അസീൽ അൽ മസായിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭേദഗതി അനുസരിച്ച് മേൽ പറഞ്ഞ വിഭാഗങ്ങൾക്ക് താമസ രേഖ പുതുക്കുന്നതിന് ഫീസ് ഇനത്തിൽ 250 ദിനാർ മാത്രം നൽകിയാൽ മതിയാകും.ഇതിനു പുറമെ അപേക്ഷകന് നിലവിലുള്ള നിബന്ധന പ്രകാരം രാജ്യത്ത് അംഗീകാരമുള്ള ഏതെങ്കിലും ഇൻഷുറൻസ് കമ്പനി മുഖേന സമ്പൂർണ്ണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയും വേണം.

എന്നാൽ നേരത്തെ ഈ നിബന്ധനകളിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക വിഭാഗങ്ങൾക്ക് പഴയത് പോലെ താമസ രേഖ പുതുക്കുവാൻ സാധിക്കുന്നതാണ്. പുതിയ ഭേദഗതി നിലവിൽ വന്നതോടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സ്വകാര്യ മേഖലയിലേയ്ക്ക് താമസ രേഖ മാറ്റുവാനും അനുമതി നൽകി.കഴിഞ്ഞ വർഷം മുതലാണ് 60 വയസ്സ് പ്രായമായ ബിരുദം ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിനു 800 ദിനാർ ഫീസ് ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യം വിട്ടത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!