Search
Close this search box.

ലോകജനസംഖ്യ: ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത് | ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പുറത്ത്

india first

ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്. ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോർട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും, ചൈനയിലേത് 142.57 കോടിയുമാണ്. ചൈനയെക്കാൾ 29 ലക്ഷം ജനങ്ങളാണ് ഇന്ത്യയിൽ കൂടുതലുള്ളത്. ഏപ്രിൽ പകുതിയോട് കൂടി തന്നെ ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതാദ്യമായാണ് ഒരു ആധികാരിക രേഖ വഴി യുഎൻ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമായി ഔദ്യോഗികമായി ഇന്ത്യ മാറിയിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!