സു​ഡാൻ ജനതയ്ക്ക് സഹായവുമായി 10ാമത്തെ വിമാനം പുറപ്പെട്ടു

കു​​വൈ​​ത്ത് സി​​റ്റി: ആ​​ഭ്യ​​ന്ത​​ര സം​​ഘ​​ർ​​ഷത്തിൽ ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന സു​​ഡാ​​നി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് കു​​വൈ​​ത്ത് സ​​ഹാ​​യം തു​​ട​​രു​​ന്നു.
ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​വു​​മാ​​യി കു​​വൈ​​ത്ത് റെ​​ഡ് ക്ര​​സ​​ന്റ് സൊ​​സൈ​​റ്റി​​യു​​ടെ (കെ.​​ആ​​ർ.​​സി.​​എ​​സ്) പ​ത്താ​മ​ത്തെ വി​​മാ​​നം ക​​ഴി​​ഞ്ഞ​ദി​​വ​​സം
പു​​റ​​പ്പെ​​ട്ടു. 10 ട​​ൺ സ​​ഹാ​​യ വ​​സ്തു​​ക്ക​​ളാണ് വി​​മാ​​നത്തിൽ അ​​ട​​ങ്ങിയിട്ടുള്ളത്.

മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ടെ​ന്റു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് സ​ഹാ​യ​മെ​ന്ന് കെ.​​ആ​​ർ.​​സി.​​എ​​സ് പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് മീ​​ഡി​​യ മേ​​ധാ​​വി ഖാ​​ലി​​ദ് അ​​ൽ സെ​​യ്ദ് പ​​റ​​ഞ്ഞു. കാ​​മ്പ​​യി​​ൻ സു​​ഡാ​​നി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ക​​ഷ്ട​​പ്പാ​​ടു​​ക​​ൾ കു​​റ​​ക്കു​​മെ​​ന്നും സു​​ഡാ​​നു​​ള്ള ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ കാ​​മ്പ​​യി​​ൻ തു​​ട​​രു​​മെ​​ന്നും ആ​​വ​​ശ്യ​​മാ​​യ സാ​​മ​​ഗ്രി​​ക​​ൾ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സു​ഡാ​നീ​സ് ജ​ന​ത​യ്ക്ക് കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ക്കാ​നു​ള്ള താ​ൽ​പ​ര്യവും അദ്ദേഹം അ​റി​യി​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യ​മു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ കാ​ര​ണം ജ​ന​ങ്ങ​ൾ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും ഖാ​​ലി​​ദ് അ​​ൽ സെ​​യ്ദ് പ​​റ​​ഞ്ഞു.

ഇ​തോ​ടെ സ​​ർ​​ക്കാ​​രു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് കെ.​​ആ​​ർ.​​സി.​​എ​​സ് സു​​ഡാ​​നി​​ലേ​​ക്ക് അ​യ​ച്ച ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യം 100 ട​​ണി​ലെ​ത്തി. സു​​ഡാ​​ൻ ജ​​ന​​ത​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ കാ​​മ്പ​​യി​​ന് തു​​ട​​ക്ക​​മി​​ടാ​​ൻ സ​​ർ​​ക്കാ​​ർ ആ​​ഹ്വാ​​നം ചെ​​യ്തി​​രു​​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!