Search
Close this search box.

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടുപ്പിൽ വോ​ട്ട് ക​ച്ച​വ​ട​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി; ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

vote

കു​​വൈ​​ത്ത് സി​​റ്റി: ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ക​ച്ച​വ​ട​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്
ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. അ​ന​ധി​കൃ​ത വോ​ട്ട് വാ​ങ്ങ​ലി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഹോ​ട്ട് ലൈ​നി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പൊതുജനങ്ങളോട് അ​ഭ്യ​ർ​ഥി​ച്ചു.

വോ​ട്ടി​ന് പ​ക​രം പ​ണ​വും ഉ​പ​ഹാ​ര​ങ്ങ​ളും ന​ല്‍കു​ന്ന​ത് അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും, 5000 ദീ​നാ​ര്‍ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. വോ​ട്ട​ര്‍മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കാ​ന്‍ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ച​താ​യും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി
സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നോ​ട്ടി​ന് പ​ക​രം വോ​ട്ട് വി​വാ​ദം ഉ​യ​ര്‍ന്നിരുന്നു. ജൂ​ണ്‍ ആ​റി​ന് 50 അം​ഗ സീ​റ്റി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 254 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​ഞ്ചു​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ നി​ന്നാ​യി 10 പേ​രെ വീ​ത​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പി​ന്
ദി​വ​സ​ങ്ങ​ള്‍ മാത്രം ബാ​ക്കി​നി​ൽ​ക്കേ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) 150 വ​ള​ന്റി​യ​ർ​മാ​രെ റി​ക്രൂ​ട്ട് ചെ​യ്ത​താ​യി അ​റി​യി​ച്ചു. മു​തി​ർ​ന്ന വോ​ട്ട​ർ​മാ​രെ വോ​ട്ട് ചെ​യ്യാ​ൻ സ​ഹാ​യി​ക്ക​ൽ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് വൈ​ദ്യ​സ​ഹാ​യം ന​ൽ​ക​ൽ എ​ന്നീ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​വ​ർ ഏ​ർ​പ്പെ​ടു​മെ​ന്ന് സൊ​സൈ​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ൽ ഹ​സാ​വി പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കെ.​ആ​ർ.​സി.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!