കുവൈത്ത് : പതിനേഴാമത് കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ച 13 വനിതാ സ്ഥാനാർഥികളിൽ ഒരു സിറ്റിങ് എം. പി. ഉൾപ്പെടെ 12 പേരും പരാജയപ്പെട്ടു. വിജയിച്ച ഏക വനിതാ സ്ഥാനാർഥി മൂന്നാം മണ്ഡലത്തിൽ നിന്നും വിജയിച്ച ജിനാൻ ബുഷഹരി ആണ്. രണ്ടാം മണ്ഡലത്തിൽ നിന്നും മത്സരിച്ച സിറ്റിങ് എം. പി. ആയ ആലിയ അൽ ഖാലിദ് പരാജയപ്പെട്ടു. പിരിച്ചു വിടപ്പെട്ട കഴിഞ്ഞ പാർലമെന്റിൽ രണ്ട് വനിതകളായിരുന്നു അംഗങ്ങൾ ആയി ഉണ്ടായിരുന്നത്.വിജയിച്ച പ്രമുഖരിൽ സ്പീക്കർ അഹമദ് അൽ സ അദൂൺ, മുൻ സ്പീക്കർ മർസൂഖ് അൽ ഘാനിം, എന്നിവരും ഉൾപ്പെടും. നാലും, അഞ്ചും മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടുണ്ടെങ്കിലും തർക്കത്തെ തുടർന്ന് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട എം. പി. മാരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു
ഒന്നാം മണ്ഡലം
————————-
1 അബ്ദുള്ള മുദഫ്
2. ഉസാമ സായിദ്
3. അഹമദ് ലാറി
4. ഖാലിദ് താമർ അമീറ
5. ഹസൻ ജോഹർ
6. ദാവൂദ് മ’ അറഫി
7. ഈസ അൽ കന്തറി
8. ഹമദ് മുദ്ലജ്
9. ഉസാമ ഷാഹീൻ
10.ആദിൽ ദംഖി
രണ്ടാം മണ്ഡലം
—————————-
1 മുഹൽഹൽ മുദഫ്
2. അഹമദ് സ’ അദൂൺ
3. അബ്ദുൽ കരീം അൽ കന്തറി
4. മുഹന്നദ് അൽ സായിർ
5. അബ്ദുൽ അസീസ് സഖഅബി
6. ജിനാൻ അൽ ബുഷ്ഹരി
7. ഹമദ് ആദിൽ ഒബൈദി
8. ഫാരിസ് സഅദ് അൻസി
9. ഹമദ് അലിയാൻ
10. ജറാഹ് ഫൗസാൻ
മൂന്നാം മണ്ഡലം
—————————
1. മർസൂഖ് അൽ ഘാനിം
2.ശുഐബ് ശഅബാൻ
3. അബ്ദുള്ള അൽ തുർക്കി
4. ഫലാഹ് അൽ ഹാജിരി
5. മുഹമ്മദ് മുതൈർ
6 അബ്ദുൽ വഹാബ് അൽ ഈസ
7. ബദർ നഷ്മി അൽ അൻസി
8 ഫഹദ് അബ്ദുൽ അസീസ്
9 ഹമദ് മത്വർ
10. ബദർ അൽ മുല്ല
നാലാം മണ്ഡലം
——————————
1. ബദർ സയ്യാർ ഷമ്മരി
2. മുബാറക് തഷ
3. മുത്ത്അബ് റഷ്ആൻ
4. മുഹമ്മദ് റക്കീബ്
5. മുഹമ്മദ് ഹായ്ഫ്
6.മുബാറക് ഹജറഫ്
7. അബ്ദുള്ള ഫുഹാദ്
8. സഅദ് ഖൻഫുർ
9. ഫായിസ് ഗന്നാം
10. ശുഐബ് ജംഹൂർ
അഞ്ചാം മണ്ഡലം
——————————–
1. സഅദ് അസ്ഫൂർ
2. ഹംദാൻ അൽ അസ്മി
3. ഖാലിദ് ഒതൈബി
4. ഹാനി ഹുസൈൻ ഷംസി
5. മർസൂഖ് ഫാലാഹ്
6. ഫഹദ് ഫലാഹ് അൽ അസ്മി
7. മുഹമ്മദ് ഹുസൈൻ മഹൻ
8 അബ്ദുൽ ഹാദി അജ്മി
9. മാജിദ് മുസ്അദ് മുതൈരി
10. മുഹമ്മദ് ഹാദി ഹുവായില