കുവൈറ്റ്: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ആകെ 22586 നഴ്‌സുമാർ ജോലി ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഇവരിൽ 4 ശതമാനം പേർ മാത്രമാണ് സ്വദേശികളെന്നും മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്സിങ് സ്റ്റാഫ് എന്നിവരും മറ്റും ഉൾപ്പെടെ 66,202 ജീവനക്കാരാണ് ആരോഗ്യ മന്ത്രാലയത്തിൽ ആകെ ജോലി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 12020 പേരാണ് അഡ്മിനിസ്‌ട്രെഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഇവരിൽ 38 ശതമാനം പേരും സ്വദേശികളാണ്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മന്ത്രാലയത്തിനു കീഴിൽ 10,326 ഡോക്ടർമാരും 2549 ദന്ത ഡോക്ടർമാരും ജോലി ചെയ്യുന്നു.ഇവരിൽ 15 ശതമാനം പേർ മാത്രമാണ് സ്വദേശികൾ
അതേസമയം 2160 പേരാണ് മന്ത്രാലയത്തിൽ ഫാർമസിസ്റ്റുകളായി ജോലി ചെയ്യുന്നത്. മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ എണ്ണം 12,415 ആണെന്നും ഇവരിൽ കുവൈത്തികൾ 32 ശതമാനം ആണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.