കുവൈത്ത്: ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നിലവിലെ സാഹചര്യത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുനിസിപ്പൽ കാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നഗരം, ആസൂത്രണം, സുരക്ഷ, താമസ കേന്ദ്രങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായി സർക്കാർ ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്താരമൊരു തീരുമാനം.ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, മാനവശേഷി പൊതു സമിതി,ഉചിതമായ മറ്റു ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ച് കൊണ്ട് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനാണ് മുനിസിപ്പൽ വാർത്താവിനിമയ കാര്യ മന്ത്രിയെ ചുമതലപ്പെടുത്തിയത്. പ്രദേശത്ത് നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി സഭാ യോഗങ്ങളിലും മുനിസിപ്പൽ കൗൺസിലിലും നിരവധി പഠനങ്ങൾ അവതരിപ്പിച്ചിരുന്നു.ഇവൻ വിശകലനം ചെയ്ത് കൊണ്ട് ഒരു മാസത്തിനകം ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുവാനും യോഗത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.