Search
Close this search box.

കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വർധനവ്

kuwait international airport

കുവൈത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . ജൂലൈയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.

ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയും ഉയർന്നു. വിമാനത്തിലെ ചരക്ക് ഗതാഗതം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനവും വർധിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ജൂലൈയിൽ യാത്രക്കാരിൽ കുടുതലും കുവൈത്തിൽ നിന്ന് പുറത്തേക്ക് സഞ്ചരിച്ചവരാണ്. ഈ കാലയളവിൽ 640,458 യാത്രക്കാർ കുവൈത്തിൽ എത്തിയപ്പോള്‍ 806,232 യാത്രക്കാരാണ് കുവൈത്തില്‍ നിന്ന് യാത്ര ചെയ്തത്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ജൂലൈയിൽ നിന്ന് 75 ശതമാനം വർധനവാണ് ഉണ്ടായത്.അതേസമയം വിമാന സര്‍വീസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!