Search
Close this search box.

ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് കുവൈത്ത് സർക്കാർ

kuwait weather

കുവൈത്ത്: ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് കുവൈത്ത് സർക്കാർ. ഇതിനായി അറുപത്തിയൊൻപത് ലക്ഷം ദിനാർ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചത്.

അതിവേഗം ഡിജിറ്റൽവൽക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന്‌ വേഗം കൈവരിക്കുവാൻ ഗൂഗിൾ ക്ലൗഡിൻറെ വരവോടെ സാധ്യമാകും. അതോടൊപ്പം ഐ.ടി രംഗത്ത് നൂറുക്കണക്കിന് കുവൈത്തികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെൻറ് പ്രൊമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ക്ലൗഡ് കുവൈത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതന ഡാറ്റ വിശകലനം, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ നിരവധി ക്ലൗഡ് സേവനങ്ങൾ ഗൂഗിൾ വഴി കുവൈത്തിൽ ലഭ്യമാകും.മേഖലയിലെ കമ്പ്യൂട്ടർ ഹബ് ആയി മാറുന്നതോടെ കുവൈത്തിന് നിരവധി നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടപ്പം കുവൈത്തിലെ സർക്കാർ മേഖലകളിലുൾപ്പെടെ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതു വേഗത്തിലാക്കുന്നതിനും പുതിയ നീക്കം സഹായകരമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!