ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണം: മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി

cyber security

ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് കുവൈത്ത് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള നാലാമത് ഗൾഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ ആക്രമണങ്ങൾ പലപ്പോഴും പല രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!