കുവൈത്ത്: കുവൈത്തിൽ പുതുവത്സരത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും 4 ദിവസം അവധി ലഭിക്കും. ജനുവരി ഒന്ന് തിങ്കളാഴ്ച ആയതിനാൽ ഡിസംബർ 31 ഞായറാഴ്ച വിശ്രമ ദിനമായും തിങ്കൾ ഔദ്യോഗിക അവധിയായും പരിഗണിച്ചു കൊണ്ട് അവധി നൽകുവാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഫലത്തിൽ ഡിസംബർ 29 വെള്ളി മുതൽ ജനുവരി 2 ചൊവ്വ വരെ തുടർച്ചയായ 4 ദിവസങ്ങളാണ് അവധി ലഭിക്കുക. എന്നാൽ ഫലസ്തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാജ്യത്ത് ആഘോഷ പരിപാടികൾക്ക് വിലക്കുള്ളതിനാൽ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സർക്കാർ വ്യക്തത വരുത്തുമെന്നാണ് സൂചന