മുബാറക് അൽ-കബീർ ഏരിയയിലെ സ്‌കൂളിന് മുന്നിൽ ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ കുവൈറ്റ് വിദ്യാർത്ഥിനി മരിച്ചു. ട്രാഫിക് ഉദ്യോഗസ്ഥർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, കുട്ടി പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് അയാൾ പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. അതോടൊപ്പം അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ അന്വേഷണ സമിതി രൂപീകരിക്കാൻ മന്ത്രാലയം ഉത്തരവിട്ടു.