Search
Close this search box.

കുവൈത്തിൽ 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി

food courts closed

കുവൈത്ത്: കുവൈത്തിൽ 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിനെ തുടർന്നാണ്‌ നടപടി.

ഹവല്ലി ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇൻസ്പെക്ഷൻ സൂപ്പർവൈസർ മുഹമ്മദ് അൽ-കന്ദരി പരിശോധനയ്ക്ക് നേതൃത്വം നൽകി. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സ്ഥാപനങ്ങൾ നിയമങ്ങൾ പാലിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.

രാജ്യത്ത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അൽ- കന്ദരി മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!