Search
Close this search box.

കുവൈത്തിൽ മത്സ്യവില ഉയരുന്നു

fish price hike

കുവൈത്തിൽ മത്സ്യവില ഉയരുന്നു. സ്വദേശികൾ കൂടുതൽ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളുടെ വിലയാണ് ഉയർന്നത്.

വെള്ള ആവോലി കിലേയ്ക്ക് 16 ദിനാർ വരെയാണ് വർദ്ധിച്ചത്. ഈ വർഷം മഴയിൽ വന്ന കുറവാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. സ്വദേശികളുടെ ഇഷ്ട മത്സ്യമായ വെള്ള ആവോലി (സുബൈദി) വാങ്ങുന്നതിന് മാർക്കറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സബ്‌സിഡിയുള്ള ഡീസൽ നിയന്ത്രണം വന്നതോടെ ബോട്ടുകൾ കടലിൽ പോകാതിരിക്കുന്നതും വില വർദ്ധനവിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. അതിനിടെ അമിതമായി ഉയർന്ന വരുന്ന മത്സ്യവില നിയന്ത്രിക്കാൻ അധികൃതർ നിരീക്ഷണം ശക്തമാക്കിയതായി പ്രാദേശിക പത്രമായ അൽ-സെയാസ്സ റിപ്പോർട്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!