കുവൈത്ത്: രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നാടുകടത്തുന്നത് തുടരുന്നു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 നിയമലംഘകരെ കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ അതത് രാജ്യങ്ങളിലേക്ക് മടക്കിയിട്ടുണ്ട്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധനകൾ നടത്തിവരുകയാണ്.