കുവൈറ്റിലെ ഇന്ത്യൻ എംബസി ഫെബ്രുവരി 16 വെള്ളിയാഴ്ച അബ്ദാലി ഏരിയയിൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, പിസിസി അപേക്ഷകൾ, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു സാക്ഷ്യപ്പെടുത്തൽ, തൊഴിൽ പരാതികളുടെ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ എംബസി നൽകും. ക്യാമ്പിൽ സാക്ഷ്യപ്പെടുത്തിയ എല്ലാ രേഖകളും ഉടനടി നൽകുമെന്നും എംബസി വ്യക്തമാക്കി.