Search
Close this search box.

ഇന്ത്യയ്ക്ക് പു​റ​ത്തുള്ള നീ​റ്റ് പ​രീ​ക്ഷ​ കേ​ന്ദ്ര​ങ്ങ​ളിൽ നിന്ന് കുവൈത്തിനെ ഒഴിവാക്കി

neet exam

കു​വൈ​ത്ത്: ഇന്ത്യയിലെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്) പ​രീ​ക്ഷ​ക്ക് രാജ്യത്തിന് പു​റ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​ത് കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യി.

പ​രീ​ക്ഷ​ക്ക് ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നാ​ണ്​ കു​വൈ​ത്ത് അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്ക്​ പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​യ​ത്. ഇ​ന്ത്യ​യി​ലെ 554 ന​ഗ​ര​ങ്ങ​ളി​ലാ​യി 5000ത്തോ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ചിട്ടുള്ളത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്ക്​ പു​റ​ത്ത്​ 12 രാ​ജ്യ​ങ്ങ​ളി​ൽ നീ​റ്റ്​ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. കു​വൈ​ത്തി​ൽ നാ​നൂ​റോ​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ എ​ഴു​തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!