Search
Close this search box.

കുവൈത്ത് സർക്കാരിന് കീഴിലെ കോൺട്രാക്ടിങ് മേഖലകളിൽ കുവൈത്തിവത്കരണം ശക്തമാകുന്നു

kuwaitisation

കുവൈത്ത്: കുവൈത്ത് സർക്കാരിന് കീഴിലെ കോൺട്രാക്ടിങ് മേഖലകളിൽ കുവൈത്തിവത്കരണം കൂടുതൽ കാര്യക്ഷമമാകുന്നു. ഈ വിഷയത്തിൽ നടന്ന ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മൂന്നാമത് ഏകോപന സമിതിയിലാണ് മാൻ പവർ അതോറിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

സർക്കാർ കരാറുകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നത് സംബന്ധിച്ച 2023ലെ കാബിനറ്റ് പ്രമേയം നമ്പർ 1179 അടിസ്ഥാനമാക്കിയായിരുന്നു യോഗം. സർക്കാരിലേതിന് ആനുപാതികമായ വേതനവും തൊഴിൽ സുരക്ഷയും ഉറപ്പ് വരുത്തി കരാർ ജോലികളിലേക്ക് തദ്ദേശീയ തൊഴിലാളികളെ കൂടുതൽ ആകർഷിക്കാനാണ് നീക്കം.

ഇക്കാര്യത്തിൽ സ്വദേശികളുടെ പ്രതികരണം അനുകൂലമായാൽ തൊഴിൽ വിപണിയിലെ തദ്ദേശീയരുടെ എണ്ണം വർധിക്കും . ഇത് രാജ്യത്തെ ജന സംഖ്യ ക്രമീകരണ പദ്ധതികൾക്ക് ആക്കം പകരുമെന്നുമാണ് വിലയിരുത്തൽ . അതെ സമയം നിലവിൽ സർക്കാർ കരാർ ജോലികളിൽ കൂടുതലും വിദേശികളാണെന്നിരിക്കെ ഈ മേഖലയിലേക്ക് സ്വദേശികൾ ആകർ ഷിക്കപെടുന്നത് ഇന്ത്യക്കാരുൾപ്പെടെ വിദേശികളെ പ്രതികൂലമായി ബാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!