Search
Close this search box.

കുവൈത്ത് അമീറിന് ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി ആദരിച്ച് യുഎഇ

order of zayed

അബുദാബി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഓർഡർ ഓഫ് സായിദ് പുരസ്കാരം നൽകി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കുവൈത്ത് അമീറിന്റെ പ്രയത്‌നങ്ങൾക്കുള്ള ആദരവാണിത്. രാഷ്ട്രത്തലവന്മാർക്കും രാജാക്കന്മാർക്കും നേതാക്കന്മാർക്കും യുഎഇ നൽകുന്ന പരമോന്നത ബഹുമതിയാണ് ഈ അവാർഡ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ശക്തിപ്പെടുത്തുന്നതിലും ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങളിൽ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണ ശ്രമങ്ങളെ അഭിനന്ദിച്ചു. കുവൈത്ത് അമീറിന്റെ യുഎഇ സന്ദർശനത്തിനിടെ അബുദാബിയിലെ ഖസർ അൽ വതനിലായിരുന്നു പുരസ്‌കാര സമർപ്പ‌ണം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!