റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്

ramadan

റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം കുവൈത്ത് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും. അതേസമയം വിമാനത്താവളങ്ങളിലെ ബ്രാഞ്ചുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാവിലെ 11:00 മുതൽ 3:30 വരെയും വെള്ളിയാഴ്ചകളിൽ രാത്രി 8:00 മുതൽ 11:30 വരെയും പ്രവർത്തിക്കും.

അതേസമയം, റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയായിരിക്കും ബി.എൽ.എസ് ഔട്ട്സോഴ്സിങ് സെന്റർ പ്രവർത്തിക്കുക. നിലവിൽ കുവൈത്ത് സിറ്റി, ജിലീബ്, ഫഹാഹീൽ എന്നീവടങ്ങളിലാണ് സെന്ററുകളുള്ളത്. സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിച്ച രേഖകൾ അപേക്ഷകർക്ക് അടുത്ത പ്രവൃത്തി ദിവസം അതത് കേന്ദ്രങ്ങളിൽ നൽകുമെന്നും എംബസ്സി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!