കുവൈത്ത്: കുവൈത്തിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച മഴ ഇന്ന് ഉച്ചയോടെ ശക്തി പ്രാപിച്ചു. ഇതെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വൻ ഗതാഗത കുരുക്ക് ഉണ്ടാകുകയും ചെയ്തു. അഗ്നി ശമന,രക്ഷാ സേനയുടെയും മരാമത്ത് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ റോഡുകളിൽ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനു ഊർജ്ജിതമായ ശ്രമങ്ങൾ നടന്നു വരികയാണ്. അടിയന്തിര സഹായം ആവശ്യമായ ഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.