പൊതുമാപ്പ്: ഇന്ത്യൻ എംബസിയിൽ ഔട്ട് പാസ് അനുവദിക്കുന്നത് ആരംഭിച്ചു

indian embassy

കുവൈത്ത്: കുവൈത്തിൽ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റ് (ഔട്ട്പാസ് ) നു വേണ്ടി അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചതായി എംബസി അധികൃതർ അറിയിച്ചു.

ഇത് സംബന്ധിച്ച് ധാരാളം അന്വേഷണങ്ങൾ ഇന്ത്യൻ എംബസിയിൽ ലഭിച്ചു കൊണ്ടിരിക്കുകയാണ്. എമർജൻസി സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും അനുവദിക്കുന്നതിനു എംബസി മുൻഗണന നൽകി വരികയാണ്. യാത്രാ രേഖകൾ അനുവദിക്കുന്നതിന് നിലവിലെ പ്രക്രിയകളിൽ എന്തെങ്കിലും മാറ്റം വന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കു +965 65501767
+965 65501769 എന്ന വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനുകൾ വഴി ബന്ധപെടാവുന്നതാണെന്ന് എംബസി അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!