കുവൈത്ത്: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 14 സ്ഥാനാർഥികളെ വിലക്കാൻ ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചു. ക്രിമിനൽ പശ്ചാതലമാണ് നടപടിയ്ക്ക് കാരണമെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ എം.പിമാരും പ്രമുഖരും വിലക്ക് നേരിട്ടവരിൽ ഉണ്ട്. നടപടിക്കെതിരെ ചില സ്ഥാനാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിധി പുറപ്പെടുവിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് കോടതി അറിയിച്ചു. കോടതി അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മത്സരിക്കാനുള്ള അർഹത. എപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.