കുവൈത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത്: കുവൈത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്കുള്ള മാർഗനിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കി. പാസ്‌പോർട്ട് നഷ്‌ടപ്പെട്ട് എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർ, ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ഫീസ് സഹിതം രേഖകൾ ബിഎൽഎസ് കോൺസുലാർ ആപ്ലിക്കേഷൻ സെൻററുകളിൽ നൽകണം. കുവൈത്തിലെ 3 ബി എൽ എസ് സെൻററുകളിലും അപേക്ഷ ഫോം സ്വീകരിക്കും. നിലവിൽ എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെൻററുകളിൽ എത്തി പൂരിപ്പിച്ച ഇ സി ഫോമുകൾക്കൊപ്പം ഫീ സഹിതം അപേക്ഷ സമർപ്പിക്കാനാണ് എംബസി നിർദേശം നൽകിയിരിക്കുന്നത്.

മാർച്ച് 21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ കാലയളവിൽ ടോക്കൺ ഉള്ളവർക്ക് മാത്രമേ ബിഎൽഎസ് സെൻററുകളിൽ സേവനം ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകൻ അടുത്ത പ്രവൃത്തി ദിവസം ബി എൽ എസ് നൽകുന്ന നിർദ്ദിഷ്‌ട സമയത്ത് അഭിമുഖത്തിനും ഇസികളുടെ ശേഖരണത്തിനും ആയി എംബസിയിൽ എത്തണം. ഇനി മുതൽ ടോക്കണുകൾ 3 ബി എൽ എസ് സെൻററുകളിൽ മാത്രമേ നൽകൂയെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

പുതിയ അപേക്ഷകർ, അടുത്ത ലഭ്യമായ തീയതികളിൽ ഇസി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ലഭിക്കുന്നതിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും (വെള്ളിയാഴ്ച ഒഴികെ) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ബി എൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു. സ്വയമോ, പുറത്ത് ടൈപ്പിങ് സെൻററുകളിലോ പൂരിപ്പിച്ച ഇസി ഫോമിൽ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടില്ലങ്കിൽ അപേക്ഷ സ്വീകരിക്കുകയില്ല . പാസ്‌പോർട്ട് കാലഹരണപ്പെട്ട സാഹചര്യത്തിൽ പൊതുമാപ്പ് സ്കീമിന് കീഴിൽ പെനാൽറ്റി ഫീസ് അടച്ച് കുവൈത്തിൽ തുടരുന്നതിന് ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന് പുതിയ സ്പോൺസറുടെ സിവിൽ ഐഡിയും, സ്പോൺസർ ഒപ്പിട്ട സമ്മതപത്രവും ആവശ്യമായ മറ്റ് രേഖകളും സഹിതം ബി എൽ എസ് സെൻറർ സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!