കുവൈത്തിൽ ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ തെക്കുകിഴക്കൻ കാറ്റ് കൂടുതൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നും താപനില ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.