കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്യുന്നതിനിടയിൽ പ്രതിയെ മർദ്ദിച്ച അന്വേഷണ ഉദ്യോഗസ്ഥനു രണ്ട് വർഷത്തെ കഠിന തടവ്. “ഷാബു” എന്ന സൈക്കോട്രോപിക് പദാർത്ഥം കൈവശം വെച്ച കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് കേസിനു ആസ്പദമായ സംഭവം. അറസ്റ്റ് ചെയ്യുന്ന വേളയിൽ തന്റെ മുഖത്ത് തൊഴിക്കുകയും ഇതെ തുടർന്ന് താടിയെല്ല് പൊട്ടുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതി അന്വേഷണ ഉദ്യോഗസ്ഥനു എതിരെ ഫയൽ ചെയ്ത കേസിലാനു കുവൈത്ത് ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചത്. പ്രതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ തൻ്റെ അധികാരം ദുരുപയോഗം ചെയ്തതായും ഏതൊരു സാഹചര്യത്തിലും പ്രതിയെ മർദിക്കുന്നത് നിയമ പരമായി കുറ്റകരമാണെന്നും കോടതി വിധി പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.