കുവൈത്തിൽ ബലി പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ എല്ലാ സർക്കാർ അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്കും ജൂൺ 14 മുതൽ 5 ദിവസം അവധിയായിരിക്കും. ഇത് സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ സമർപ്പിച്ച നിർദേശത്തിനു മന്ത്രി സഭായോഗത്തിലാണ് അംഗീകാരം നൽകിയത്. ഇത് പ്രകാരം ജൂൺ 14 വെള്ളി മുതൽ ജൂൺ 18 ചൊവ്വ വരെ മേല്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി ആയിരിക്കും.ജൂൺ 19 ബുധനാഴ്ച പ്രവർത്തി ദിനം പുനരാരംഭിക്കും.