കുവൈത്തിൽ തൊഴിലാളി താമസ കേന്ദ്രത്തിൽ തീപിടിത്തം; നിരവധി പേർ മരിച്ചു

fire at camp

കുവൈത്തിൽ എൻ.ബി.ടി.സി.കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ തീപിടിത്തം. നിരവധി പേർ മരിച്ചു. പലർക്കും പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണ സംഖ്യ കൃത്യമായി ഇത് വരെ അറിവായിട്ടില്ല. എങ്കിലും 12 ൽ അധികം പേർ മരണമടഞ്ഞതായാണ് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരിക്കറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മംഗഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം. ഈ കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. പരിക്കേറ്റ 21 പേരെ അദാൻആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലും പ്രവേശിപ്പിച്ചു.ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ് .

താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് സൂചന. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!