കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ ചാവക്കാട് സ്വദേശി ബിനോയ് തോമസ്(44) മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയുടെ സുഹൃത്ത് ബെൻ മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്. ബിനോയ് കുവൈത്തിലെത്തിയിട്ട് കേവലം അഞ്ച് ദിവസമാകുന്നതേയുള്ളു.
തീപിടുത്തത്തിന് ശേഷം ബിനോയിയെ കുറിച്ച് വിവരമില്ലെന്നു കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. കുവൈറ്റിൽ നിന്നും ബിനോയുടെ ബന്ധു മരണ വിവരം വിളിച്ചറിയിക്കുകയായിരുന്നു.
അഞ്ചു ദിവസം മുൻപ് വിസിറ്റിങ് വിസയിലാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു.