കുവൈത്തിൽ 49 പേരുടെ മരണത്തിനു ഇടയാക്കിയ മംഗഫ് തീപിടുത്തിൽ അറസ്റ്റിലായ 8 പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി. ഒരു കുവൈത്തി പൗരനും , 3 ഇന്ത്യക്കാരും , 4 ഈജിപ്തുകാരുമാണ് കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്നത്.
ഇവർക്കെതിരെ നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.കുറ്റം നിഷേധിച്ച പ്രതികൾ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച ഹരജി കോടതി നിരസിക്കുകയും ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടുകയുമായിരുന്നു.