സൗദിയിലെ വാഹനാപകടത്തിൽ കുവൈത്ത് പ്രവാസി മരിച്ചു

kuwait expat died in saudi

സൗദിയിലെ തായിഫിനടുത്ത് നടന്ന വാഹനാപകടത്തിൽ കുവൈത്ത്‌ പ്രവാസിയായ മലയാളി യുവാവ് മരണമടഞ്ഞു. മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി റിയാസ് ആണ് മരണമടഞ്ഞത്. ഇക്കഴിഞ്ഞ ഹജ്ജ് കർമ്മം നിർവഹിക്കാൻ എത്തിയ ഇദ്ദേഹത്തിന്റെ പിതാവ് മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററെ കർമ്മങ്ങൾക്കിടയിൽ കാണാതാകുകയും ഏറെ ദിവസത്തെ തെരച്ചിലുകൾക്ക് ശേഷം രണ്ട് ദിവസം മുമ്പ് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പിതാവിന്റെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ കുവൈത്തിൽ നിന്ന് എത്തിയ ഇദ്ദേഹവും ഭാര്യയും മക്കളും ചടങ്ങുകൾക്ക് ശേഷം കുവൈത്തിലേക്ക് റോഡ് മാർഗം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.

ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രെയിലറിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. ചടങ്ങുകളിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിന്റെ സഹോദരൻ സൽമാനും കുവൈത്തിൽ നിന്ന് മക്കയിൽ എത്തിയിരുന്നു. സൽമാൻ വിമാനം വഴി കുവൈത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയിലാണ് സഹോദരനും കുടുംബവും അപകടത്തിൽ പെട്ടത്. മരണമടഞ്ഞ റിയാസ് കുവൈത്തിൽ നിർമ്മാണ മേഖലയിൽ സ്വന്തമായി കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു.സാൽമിയയിൽ ആയിരുന്നു താമസം.

അപകടത്തിൽ ഭാര്യക്കും മക്കൾക്കും നിസാരമായ പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!