കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽപരമായ പരാതികൾ അറിയിക്കുന്നതിന് ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ച് കുവൈത്ത്. മാൻപവർ അതോറിറ്റിയാണ് നമ്പർ ആവിഷ്‌ക്കരിച്ചത്. 24937600 എന്നതാണ് പരാതി അറിയിക്കേണ്ട നമ്പർ. മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലും ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഹോട്ട് ലൈൻ നമ്പറിന് പുറമെ ഡൊമസ്റ്റിക് ലേബർ ഓഫീസിലും വീട്ടുജോലിക്കാർക്ക് പരാതികൾ സമർപ്പിക്കാൻ കഴിയും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാൻപവർ അതോറിറ്റിയുടെ ഈ നടപടി. തൊഴിലിനിടയിൽ നേരിടുന്ന വിവിധ നിയമ ലംഘനങ്ങൾ, പീഡനങ്ങൾ, പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഹോട്ട് ലൈൻ വഴി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പരാതി അറിയിക്കാം.