രണ്ട് ദിവസം പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടും; അറിയിപ്പുമായി കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: രണ്ട് ദിവസം പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന അറിയിപ്പുമായി കുവൈത്ത് ഇന്ത്യൻ എംബസി. ശനി,ഞായർ ദിവസങ്ങളിൽ പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങൾ താൽകാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

പാസ്പോർട്ട് സേവാ പോർട്ടൽ നവീകരണത്തിന്റെ ഭാഗമായാണ് നടപടി. എംബസിയിലും കുവൈത്ത് സിറ്റി, ജലീബ് അൽ ഷുവൈഖ് (അബ്ബാസിയ) ജഹ്റ, ഫാഹഹീൽ എന്നീ നാല് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിലും ഇത്തരം സേവനങ്ങൾ ലഭ്യമല്ലെന്ന് അധികൃതർ വിശദീകരിച്ചു.. ഒക്ട്ടോബർ 21ന് കുവൈത്ത് സമയം 3.30 വരെ സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്.

അതേസമയം, കോൺസുലർ, വിസ സേവനങ്ങൾ നാല് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ലഭ്യമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!