കുവൈത്ത് സിറ്റി: ഷോപ്പിങ് മാളിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി പോലീസ്. അഹ്മദി ഗവർണറേറ്റിലാണ് സംഭവം. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. യുവതി ആക്രമണത്തിന് ഇരയായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തിയതും. ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.