കുവൈത്ത് സിറ്റി: കുവൈത്തിലുടനീളം നവംബർ അഞ്ചിന് പരീക്ഷണാടിസ്ഥാനത്തിൽ എമർജൻസി സൈറണുകൾ മുഴക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്ക് ആണ് എമർജെൻസി സൈറണുകൾ മുഴക്കുന്നത്.
സൈറണുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്നും, അവ എങ്ങനെയാണെന്ന് പെതുജനത്തെ അറിയിക്കാനും വേണ്ടിയാണ് എമർജൻസി സൈറണുകൾ മുഴക്കുക. സൈറൺ കേൾക്കുമ്പോൾ രാജ്യത്തെ സ്വദേശികളും വിദേശികളും പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.