കുവൈത്തിൽ ഭക്ഷ്യപരിശോധന ശക്തം; ഹവല്ലി ഗവർണറേറ്റിൽ 109.5 കിലോഗ്രാം ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

food inspection

കുവൈത്ത് സിറ്റി: ഭക്ഷ്യ പരിശോധന ശക്തമാക്കി കുവൈത്ത്. ഹവല്ലി ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 109.5 കിലോഗ്രാം മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ജനറൽ ഡോ.റീം അൽ ഫുലൈജിയുടെ നിർദേശപ്രകാരമാണ് നടപടി. ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽകന്ദാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

മായം ചേർത്ത മാംസം, ഉപയോഗിക്കാൻ കഴിയാത്ത മത്സ്യം എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. കൂടാതെ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ, പാറ്റ-പ്രാണികളുടെ സാന്നിധ്യം, ആരോഗ്യ വകുപ്പിൽ നിന്ന് മതിയായ രേഖകൾ കൈവശമില്ലാത്ത ജീവനക്കാർ ഉൾപ്പെടെയുള്ള 27 നിയമ ലംഘനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചതായും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!