കുവൈത്ത് സിറ്റി: ജനന- മരണ രജിസ്‌ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി കുവൈത്ത്. 1969 ലെ 36-ാം നമ്പർ ജനന, മരണ രജിസ്ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7-ന്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തത്.
പുതിയ ഭേദഗതി അനുസരിച്ച് പ്രസവം നടന്ന് 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യേണ്ടതാണ്. വ്യക്തികൾ മരണമടഞ്ഞാലും 48 മണിക്കൂറിനകം തന്നെ മരണം രജിസ്റ്റർ ചെയ്യണം. ഗർഭിണികൾ 24 ആഴ്ചകൾക്ക് ശേഷം രജിസ്റ്റർ ചെയ്യണമെന്നും പുതിയ ഭേദഗതിയിൽ സൂചിപ്പിക്കുന്നു. നേരത്തെ 28 ആഴ്ചകൾക്ക് ശേഷം രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു.