കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന ലഹരി മരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഏഷ്യൻ പ്രവാസിയാണ് അറസ്റ്റിലായത്. 85 കിലോഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഷാബു എന്ന പേരിൽ പ്രാദേശികമായി അറിയപ്പെടുന്ന ലഹരിമരുന്നാണ് ഒരു ഏഷ്യക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് വിദേശ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും അവരുടെ നിർദ്ദേശപ്രകാരം ലഹരിമരുന്ന് കുവൈത്തിൽ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ലഹരിമരുന്നിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിനുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.