കുവൈത്ത് സിറ്റി: സിവിൽ ഐഡി സംബന്ധിച്ച സേവനങ്ങൾ നൽകാമെന്ന വ്യാജേന ഫെയ്സ്ബുക്കിൽ കാണുന്ന പരസ്യങ്ങളിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഇലക്ട്രോണിക് ആൻഡ് സൈബർ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാർട്ട്മെന്റ് (ഇസിസിസിഡി) ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
നിങ്ങളുടെ വ്യക്തഗത വിവരങ്ങൾ ചേർത്താനുള്ള നീക്കമാണ് ഇത്തരം പരസ്യങ്ങൾ വഴി നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പബ്ലിക് അതോറിറ്റി ഫോർ സിവൽ ഇൻഫോർമേഷൻ ഫെയ്സ്ബുക്ക് മുഖേന ഒരു സർവീസും നടത്തുന്നില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.