ലഹരിമരുന്ന് കേസിൽ പ്രവാസിയെ കുടുക്കാൻ ഗൂഢാലോചന നടത്തി; മുൻഭാര്യ അറസ്റ്റിൽ

arrested

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കേസിൽ പ്രവാസിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയ മുൻ ഭാര്യ അറസ്റ്റിൽ. അറബ് സ്വദേശിനിയായ സ്ത്രീയാണ് അറസ്റ്റിലായത്. ഇവരെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. തന്റെ മുൻ ഭർത്താവിന്റെ വാഹനത്തിൽ ഇവർ മയക്കുമരുന്ന് വയ്ക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം അറസ്റ്റിലായി. എന്നാൽ, സംഭവത്തിൽ അസ്വാഭാവികത തോന്നിയ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ് സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരികയായിരുന്നു.

പ്രതികാരവാഞ്ചയോടെയാണ് അറബ് സ്ത്രീ തന്റെ മുൻ ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് വയ്ക്കാൻ തീരുമാനിച്ചത്. സ്ത്രീയുടെ കാമുകനും ഇവരെ സഹായിക്കാനുണ്ടായിരുന്നു. തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ഇവർ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ കൂട്ടുപിടിച്ചു. ഇയാൾ രണ്ട് പോലീസുകാരുടെ സഹായവും ഇതിനായി തേടി. മറ്റൊരു അറബ് കൂട്ടാളി, ഇരയുടെ വാഹനത്തിൽ ലഹരിമരുന്നു വച്ചു. തുടർന്ന്, പൊലീസ് പട്രോളിങ്‌സ്ത്രീയുടെ മുൻ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റിന് കൈമാറി. പിന്നീടാണ് ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങൾ വെളിവാകുന്നത്.

അറബ് സ്ത്രീ പോലീസിനോട് കുറ്റസമ്മതം നടത്തി. 9 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!