വിസ തട്ടിപ്പ്; കുവൈത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

visa

കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജനറൽ ഡിപ്പാർട്ട്‌മെന്റ്‌സ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവസ്റ്റിഗേഷൻസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ കുവൈത്ത് പൗരന്മാരുമായി സഹകരിച്ച് 800 മുതൽ 1300 ദീനാർ വരെയുള്ള നിരക്കിൽ പ്രവാസി തൊഴിൽ വിസകൾ സ്‌പോൺസർ ചെയ്യുന്നതായി അന്വേഷണ സംഘം കണ്ടെത്തി.

രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. കുവൈത്ത് പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നത്. ശക്തമായ നിരീക്ഷണം തുടരുകയാണെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രതികൾക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അന്വേഷണസംഘം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!